Thursday, 20 May 2010

വളരെ ചെറിയ ഒരു വ്യൂ....

എന്‍റെ മുറിയില്‍ നിന്ന് ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയാല്‍ ആകാശം കാണാം...എന്തിനോ മുഖം വീര്‍പ്പിച്ചു, പെയ്യാന്‍ തുളുമ്പി നില്‍ക്കുന്ന ഒരു കുസൃതിക്കുരുന്നിനെപ്പോലെ....ദൂരെ ഇരുവശത്തുമായി രണ്ടു മൊബൈല്‍ ടവറുകള്‍ അകമ്പടി സേവിച്ചു നില്‍ക്കുന്ന പള്ളിക്കുരിശ്(എനിക്ക് മുകള്‍ ഭാഗം മാത്രമേ കാണാനാകു).... താഴെ റോഡിലൂടെ ഇല്ലാത്ത തിരക്കുകള്‍ ഭാവിച്ചും, പൊങ്ങച്ചം പറഞ്ഞും, ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും അങ്ങുമിങ്ങും നടക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഉത്തരാധുനിക മനുഷ്യര്‍....അപ്പോള്‍ ഞാന്‍ ? ഞാനും കൂട്ടത്തില്‍ ഒരാള്‍ തന്നെ... വേറിട്ടൊരു ജീവി, അത്രയേ ഉള്ളു... മഴ പെയ്യുന്നു ...വിതുമ്പി തുടങ്ങി, അലമുറയിട്ടു നിലവിളിക്കാന്‍ തുടങ്ങിയിരിക്കുന്നു ആകാശം...കാറ്റില്‍ ഒരു തുള്ളി എന്‍റെ മുഖത്തും വന്നു വീണു... ഹൊ നല്ല തണുപ്പ്....വെറുതെയല്ല, സമയം രാവിലെ പത്തായതെ ഉള്ളു !! ഇനി പല്ലൊക്കെ തേച്ച് , പിന്നെ കുളിച്ച്....ഓ, ഓര്‍ക്കുമ്പോള്‍ത്തന്നെ ഉന്മേഷം മുഴുവന്‍ പോകുന്നു....!!!

ജനലും തുറന്നിട്ട്‌ കിനാവ്‌ കണ്ടു നിന്നാല്‍ പോരല്ലോ...എനിക്കും തിരക്കുകള്‍ ഉണ്ട്....പോട്ടെ, വീണ്ടും കാണാം....

No comments:

Post a Comment