ഞാന്‍ നടക്കുന്നു...... പിന്നിട്ട വഴികള്‍ എന്റെതായിരുന്നില്ല !, ഇപ്പോള്‍ നടക്കുന്നത് എന്റെതാണോ , അതും ഉറപ്പില്ല.... പക്ഷെ എനിക്ക് നടന്നേ പറ്റു, കാല് തളരും വരെ, തല കുനിയും വരെ... ശ്വാസം ശവതാളം മുഴക്കുന്നത് വരെ...! എന്‍റെ കൂടെ ആരൊക്കെയോ ഉണ്ട്... വഴിയില്‍ വീണു കിട്ടിയ സഹയാത്രികര്‍ ... ചിലര്‍ എന്റെ നിഴലായി മാറി... ചിലര്‍ വീണു പോയി... ഇനിയും ചിലര്‍ വഴി പിരിഞ്ഞു പോയി... പക്ഷെ ഞാന്‍ അറിയുന്നു... ഞാന്‍ നടക്കുകയാണ്...
ഈ മഹാപ്രസ്ഥത്തിന്റെ ദൂരവും വ്യാപ്തിയും എനിയ്ക്കറിയില്ല , എന്റെ കൂട്ടിനും അറിയില്ല... പക്ഷെ ആ നിഴല്‍ എന്നോടൊപ്പമുണ്ട്... ഞാന്‍ അതറിയുന്നു !
ലോകങ്ങള്‍ ഇനിയുമേറെ കാണുവാനുണ്ട്, അറിവ് ഇനിയും വളരാനുണ്ട്... ആളുകളെ ഇനിയും ഒട്ടേറെ കാണുവാനുണ്ട്... ഞാന്‍ കണ്ടവര്‍ , ബന്ധനസ്ഥരാണ് , തങ്ങളുടെ കെട്ടുപാടുകളില്‍ കുടുക്കപ്പെട്ടവര്‍ ... ചിലര്‍ ചിറകു വെട്ടി മാറ്റപ്പെട്ടവര്‍ ... നിസ്സഹായരും, നിരാലംബരും അക്കൂട്ടത്തിലുണ്ട്... വികാരങ്ങള്‍ , ഒളിപ്പിക്കാന്‍ വൃഥാ ശ്രമിക്കുന്നവരും, വികാരശൂന്യരും, വികാരജീവികളും, മുഖത്തെ, കടുത്ത ചായങ്ങളാല്‍ മറച്ചവരും ഏറെയുണ്ട്... ഇനിയും ചിലര്‍ ... വെറും കബന്ധങ്ങള്‍ , ജീവനുളള കബന്ധങ്ങള്‍ ... മറ്റു ചിലര്‍ കണ്ണീര്‍ വാര്‍ക്കുന്നവരാണ്, അല്ലെങ്കില്‍ അതിനു വേണ്ടി മാത്രം വിധിക്കപ്പെട്ടവര്‍ ... മറ്റു ചിലരുടെ കണ്ണുകള്‍ക്ക് ചോരച്ചുവപ്പ് , അവര്‍ ചിരിക്കുന്നവരാണ്,അട്ടഹസിക്കുന്നവര്‍ ... പുറത്തേക്കുന്തി നില്‍ക്കുന്ന കോമ്പല്ല് കാരണം, പുഞ്ചിരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടവര്‍ ... ഇനിയും ചിലര്‍ക്ക് നാവില്ല, പ്രതികരിക്കാന്‍ മറന്നു സംസാരശേഷി നഷ്ടപ്പെട്ടവര്‍ , അവര്‍ തങ്ങള്‍ക്കു വേണ്ടിപ്പോലും ഒന്നും ചെയ്യാറില്ല... ഒഴുക്കില്‍ പെട്ടവരാണവര്‍ ! ഒഴുകിപ്പോകുന്നവര്‍ .... ചുരുക്കം ചിലര്‍ ...ബഹളം വെയ്ക്കുന്നു, എന്തിനോ വേണ്ടി, ആര്‍ക്കോ വേണ്ടി... അവരുടെ വേഷം കറുപ്പാണ്, വെള്ളയ്ക്ക് മേല്‍ കാര്‍മേഘം മൂടിയ പോലെ... ഇനിയും ആരെയൊക്കെയോ എനിക്ക് കാണാനുണ്ട്.... പക്ഷെ ഞാനറിയുന്നു ഞാന്‍ നടക്കുകയാണ്...
എല്ലാവരും ഒരൊറ്റ മുറിയിലാണ്, വലിയ ഒറ്റമുറി, പക്ഷെ ഓരോരുത്തര്‍ക്കും ഓരോ ചട്ടക്കൂടുണ്ട്... പിന്നെ, എല്ലാവര്‍ക്കും കൂടി ഒരു ജനല്‍ ... ബന്ധിക്കപ്പെട്ടവരാണ് എല്ലാവരും, ഇനി മോചനമില്ലാത്ത വണ്ണം... ഞാന്‍ വീണ്ടും നടക്കട്ടെ, എനിക്ക് നടന്നേ പറ്റു... ഇപ്പോള്‍ ഒരു ഇരുണ്ട കോണിലാണ് ഞാന്‍ നില്‍ക്കുന്നത്...ലോകം എനിക്ക് ചുറ്റും ചെറുതായി ഒരു ബിന്ദുവില്‍ നില്‍ക്കുന്നു... എന്‍റെ മുന്നില്‍ ഒരു രൂപം, ഭയങ്കരമായ... ഒരു രൂപം... അതിന്‍റെ മുറിവുകളില്‍ നിന്ന് ചോരയൊഴുകുന്നു.... ചോരയ്ക്ക് സ്നേഹത്തിന്‍റെ പേരില്ലാത്ത നിറമാണ്... ആ രൂപത്തെ ചങ്ങല കൊണ്ട് തളച്ചിരിയ്ക്കുന്നു... വിവസ്ത്രനാണ് അത്, നിറം ഇരുണ്ട നിറമാണ്... ചിലപ്പോള്‍ കരയുകയും, ചിലപ്പോള്‍ ചിരിക്കുകയും, ചിലപ്പോള്‍ നിര്‍വികാരനായി ഇരിക്കുകയും ചെയ്യുന്നു അത്..!! ഞാന്‍ പതുക്കെ അറിയുന്നു, അതിനെന്റെ നിറം, എന്റെ ഗന്ധം, എന്റെ രൂപം... ഇത് എന്റെ ആത്മാവാണ്, ചോരയൊലിക്കുന്ന ആത്മാവ്... ഇതെന്റെ പ്രതിരൂപമാണ്, ഇതിനു എന്റെ മനസ്സാണ്...എന്റെ ജന്മത്തെ ഞാന്‍ തിരിച്ചറിയുന്നു, ഈ സംഗമം എന്റെ യാത്രയുടെ ഒടുക്കമാണ്... ഈ മുറിയില്‍ അവസാനം, ഒരു കോണില്‍ ഞാനും... വേദനിപ്പിക്കുന്ന ഈ തിരിച്ചറിവ് എന്റെ പരാജയമാണ്, യാത്രയുടെ അന്ത്യമാണ്... ഇനി എനിക്ക് നടക്കാന്‍ വയ്യ... തല കുനിയുന്നു, തൊണ്ട വളരുന്നു, തളരുന്നു... ഇപ്പോള്‍ എനിക്ക് മുന്‍പില്‍ ആ രൂപമില്ല... അതുപേക്ഷിച്ച ചങ്ങല, ഇനിയെനിക്കുള്ളതാണ്... ഞാനിപ്പോള്‍ ചിരിക്കുന്നു, പൊട്ടിപ്പൊട്ടി ചിരിക്കുന്നു, ഇനി എനിക്ക് കരയണം, പിന്നെ മിണ്ടാതിരിക്കണം... എനിക്ക് വേദനിക്കുന്നില്ല, പക്ഷെ ചോരയൊഴുകുന്നു , സ്നേഹത്തിന്റെ അറിയപ്പെടാത്ത നിറമുള്ള ചോര... ജന്മ ജന്മാന്തരങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ , കീറിയ ചാലിലൂടെ, എന്റെ ജീവ രക്തവും ഒഴുകട്ടെ... പൂവിട്ട സ്വപ്നങ്ങളുടെയും , വിടരും മുന്‍പേ കൊഴിഞ്ഞ സ്വപ്നങ്ങളുടെയും സ്പന്ദിക്കുന്ന അസ്ഥിമാടങ്ങള്‍ തേടി, ഇനിയൊരു ജന്മത്തിനായി, വീണ്ടും ഇതേ മുറിയിലൂടെ നടക്കാന്‍ , അതൊഴുകട്ടെ.....!!!

No comments:
Post a Comment